ബോംബ് ഡിസ്പോസൽ സ്ക്വാഡിൽ അവസരം

തൃശൂർ : കരസേനയിൽ നിന്നും വിരമിച്ച സുബേദാർ റാങ്ക് വരെയുള്ള ബോംബ് ഡിസ്പോസൽ സ്ക്വാഡിൽ മുൻപരിചയമുള്ള വിമുക്തഭടൻമാർക്ക് തമിഴ് നാട് പോലീസിൽ അവസരം.
55 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തൃശൂർ പൂത്തോളുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരിഫ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ 0487-2384037.