വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

252
0
Share:

വിമുക്തഭടന്‍മാരുടെ സമര്‍ത്ഥരായ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പു വഴി നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം ആണെങ്കില്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

www.sainikwelfarekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷാഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച് 10 മുതല്‍ 12വരെ ക്ലാസുവരെ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 31ന് മുമ്പായും ഡിഗ്രി, പോസ്റ്റ്ഗ്രാജുവേഷന്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുമ്പായും ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിച്ചിരിക്കണം.

വിവരങ്ങള്‍ക്ക് 04862 222904.

Share: