സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

Share:

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുരയിലുളള ഗവ.പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് /ബിരുദതല പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യയോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

ജാതി, വരുമാനം(ഒ.ബി.സിവിഭാഗക്കാര്‍ക്ക് മാത്രം) , വിദ്യാഭ്യാസയോഗ്യത എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെ പ്രിന്‍റ് ഔട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ കുഴല്‍മന്ദം പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ നല്‍കണം.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിയ്ക്ക് വിധേയമായി സ്റ്റൈപെന്‍റ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്‍റെ പകര്‍പ്പും ജില്ലാ/ബ്ലോക്ക്/മുന്‍സിപ്പല്‍/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ ഗവ.പ്രീ എക്സാമിനേഷന്‍ സെന്‍റര്‍, ഇ.പി ടവര്‍, കുഴല്‍മന്ദം-678702, എന്നവിലാസത്തിലൊ 04922-273777 നമ്പറിലൊ ലഭിക്കും.

പ്രതിമാസ മാതൃകാ പരീക്ഷ

കണ്ണൂർ: മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് പ്രതിമാസ മാതൃകാ പരീക്ഷ നടത്തുന്നു. യൂനിവേഴ്‌സിറ്റി അസിസ്റ്റൻറ് മാതൃകാ പരീക്ഷയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കണ്ണൂർ ജില്ലയിലെ വിവിധ എംപ്ലോയ്‌മെൻറ് എക്‌സചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദ യോഗ്യതയുള്ള, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ 16ന് മുമ്പായി അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

Tagsexam
Share: