ഇ.എസ്.ഐ. കോര്‍പ്പറേഷനില്‍ യു.ഡി. ക്ലാര്‍ക്ക്, സ്റ്റെനോ

Share:

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ (ഇ.എസ്.ഐ. സി.) നിലവിലുള്ള അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,സ്റ്റെനോഗ്രാഫര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളമുള്‍പ്പെടുന്ന 23 റീജനുകളിലും ഡല്‍ഹിയിലെ മൂന്ന് ഓഫീസുകളിലുമായി ആകെ 1870
ഒഴിവുകളാണുള്ളത്. യു.ഡി. ക്ലാര്‍ക്ക്,1709 സ്റ്റെനോ; 161 എന്നിങ്ങനെയാണ് ഒഴിവുകൾ.
കേരള റീജനില്‍ 64 ഒഴിവുകളാണുള്ളത്.

അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 61 (ജനറല്‍ 34, എസ്.സി.9, ഒ.ബി.സി. 12, ഇ.ഡബ്ല്യു.എസ്. 6), സ്റ്റെനോഗ്രാഫര്‍ 3 (ജനറല്‍ 1, ഒ.ബി.സി.1, ഇ.ഡബ്ല്യു.എസ്.1) എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.

യോഗ്യത യു.ഡി.ക്ലാര്‍ക്ക്: അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം, കംപ്യൂട്ടര്‍ പരിജ്ഞാനം.
സ്റ്റെനോഗ്രാഫര്‍: പന്ത്രണ്ടാം ക്ലാസ്സ് വിജയം. മിനുട്ടില്‍ 80 ഇംഗ്ലീഷ്/ ഹിന്ദി വാക്ക് സ്റ്റെനോഗ്രാഫി വേഗം. കംപ്യൂട്ടര്‍ പരിജ്ഞാനം
പ്രായം: 18-27 വയസ്സ്
സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരമുള്ള ഇളവുലഭിക്കും. 2019 ഏപ്രില്‍ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

കേരള ഒഴിവില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംവരണമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 500 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി, വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും 250 രൂപ.
ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.esic.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.esic.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഏപ്രില്‍ 15

Tagsesic
Share: