ഇസാഫ് ബാങ്കിൽ 3,000 ഒഴിവുകൾ
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് ഹെഡ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, വിവിധ മേഖലകളിലെ ഓഫീസർമാർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ ഫീസില്ല.
ബ്രാഞ്ച് ഹെഡ്: 220 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. ബാങ്കിംഗ് മേഖലയിൽ ബ്രാഞ്ച് ഹെഡ് പദവിയിൽ എട്ട് വർഷത്തെ മുൻപരിചയം.
അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്: 220 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരം. ബാങ്കിംഗ് മേഖലയിൽ അസിസ്റ്ററ്റന്റ് ബ്രാഞ്ച് ഹെഡ് പദവിയിൽ അഞ്ച് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സെയിൽസ് ഓഫീസർ – റീടെയ്ൽ & ലയബിലിറ്റി:1500 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. ബാങ്കിംഗ്/ധനകാര്യ/എൻബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ മൂന്നു വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിംഗ്/സെയിൽസ് അഭിരുചി നിർബന്ധം.
റിലേഷൻഷിപ്പ് ഓഫീസർ: 400 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. ബാങ്കിംഗ്/ധനകാര്യ/എൻബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ രണ്ട് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ക്രെഡിറ്റ് ഓഫീസർ :100 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്രെഡിറ്റ് അപ്രൈസൽ മേഖലയിൽ ഒരു വർഷംമുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സെയിൽസ് ഓഫീസർ ട്രെയിനി: 560 ഒഴിവ്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. മുൻപരിചയം ആവശ്യമില്ല. ബിരുദവും
ബാങ്കിംഗ്/ധനകാര്യ/എൻബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ ഒരു വർഷമെങ്കിലും മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിംഗ്/സെയിൽസ് അഭിരുചി നിർബന്ധം.
പ്രായം: 2018 ഏപ്രിൽ 30 ന് 21-40 വയസ്.
ബാങ്കിംഗ്/ധനകാര്യ മേഖലകളിൽ അനുയോജ്യമായ അധികപ്രവൃത്തിപരിയമുള്ളവർക്ക് പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗാർഥികളെ യോഗ്യതയുടെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരിൽനിന്ന് എഴുത്തുപരീക്ഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരെഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.esafbank.com/careers എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 21.
കൂടുതൽ വിവരങ്ങൾക്ക് www.esafbank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.