എന്യൂമറേറ്റര്‍ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ്ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടമായ ഫില്‍ഡ്തല വിവരശേഖരണത്തിനുളള എന്യൂമറേറ്റര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതയും സാങ്കേതിക കഴിവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഇ-സര്‍വ്വേയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിശാസ്ത്ര ലൊക്കേഷന്‍സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ എന്യൂമറേറ്ററായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എന്യൂമറേറ്റര്‍ക്ക് വിവര ശേഖരണം നടത്തുന്നതിന് വീട് ഒന്നിന് 80 രൂപ നിരക്കില്‍ വേതനം അനുവദിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത മുന്‍ പരിചയവും എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെൻറ് ഓഫീസ്. ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337, 9496070337 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.