എൻറമോളജി കൺസൾട്ടൻറ്

308
0
Share:

ആരോഗ്യവകുപ്പിന് കീഴില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മാസത്തേക്ക് എൻറമോളജി കൺസൾട്ടൻറ് തസ്തികയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ കരാർ നിയമനം നടത്തുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ 24ന് രാവിലെ 10 ന് വാക് ഇന്റര്‍വ്യൂ നടത്തും.

പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി ആറ് ഒഴിവുകളാണുളളത്.എന്റമോളജിയില്‍ സ്‌പെഷ്യലൈസേഷനോടെയുളള എം.എസ്.സി സുവോളജി അനിവാര്യം. മെഡിക്കല്‍ എൻറമോളജി  / മലേറിയോളജി/ ഫൈലേറിയോളജി/ ഇന്റഗ്രേറ്റഡ് വെക്ടര്‍ മാനേജ്‌മെൻറ് എന്നിവയിലേതിലെങ്കിലുമുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മെഡിക്കല്‍ എൻറമോളജി/എൻറമോളജിയിലുളള പി.എച്ച്.ഡി എന്നിവ അഭികാമ്യം.50 വയസ്സ് കവിയാന്‍ പാടില്ല.

വിശദവിവരങ്ങള്‍ www.dhs.kerala.gov.in ല്‍ ലഭിക്കും.

Share: