ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കൽ
ഇംഗ്ലീഷ് ഭാഷ നോവൽ രൂപത്തിൽ പഠിപ്പിച്ചു സംസാരിക്കാന്‍ പ്രാപ്തരാക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും അതിനായി ഒരു പുസ്തകമെഴുതുകയും ചെയ്ത ഒരു സുഹൃത്തുണ്ടായിരുന്നു. പി വി രവീന്ദ്രൻ. അദ്ദേഹമെഴുതിയ പരമ്പരകൾ ‘കരിയർ മാഗസിന് ഒരു മുതൽക്കൂട്ടായിരുന്നു.
എന്നാൽ ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല്‍ ടൂഷന്‍ വഴി നീന്തല്‍ പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ പറയാറുണ്ട്.
കാര്യം കുറെയൊക്കെ ശരിയാണ്. പരിശീലനമാണ് ആണ് രണ്ടിനും അത്യാവശ്യം എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. പക്ഷേ രണ്ടും തമ്മില്‍ അല്പസ്വല്പം വ്യത്യാസങ്ങളുമുണ്ട്. നീന്താനറിയാത്തവനെ വെള്ളത്തില്‍ പിടിച്ചിട്ടാല്‍ അവന്‍ വെള്ളം കുടിച്ചു മരിക്കുന്നു. ഇംഗ്ലീഷ് അറിയാത്തവനെ ഇംഗ്ലീഷു മാത്രം സംസാരിക്കുന്നവരുടെ ഇടയില്‍ കൊണ്ടു ചെന്നാക്കിയാല്‍ അവന്‍ ഇംഗ്ലീഷു ഭാഷ നല്ല വശമാക്കി തിരിച്ചു വരുന്നു! ഇതാണ് ഏറ്റവും വലിയ വ്യത്യാസം.
പുതിയ സാങ്കേതിക വിദ്യ ഭാഷാ പഠനത്തിനും വലിയ സംഭാവനകളാണ് നൽകുന്നത് എന്നതിൻറെ തെളിവാണ് ലാൻലോ ( Lanlo ) . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനാണ് ലാൻലോ ശ്രമിക്കുന്നത്.
ഭാഷാ പഠനത്തിന്‍റെ കാര്യത്തില്‍ മാരകമായ വിപത്തൊന്നും പതിയിരിപ്പില്ല.
പോരെങ്കില്‍ സംസാര ഭാഷയിലുള്ള ലുള്ള വൈദഗ്ധ്യം പല തരത്തിലാകാം. വെറും രണ്ടോ മൂന്നോ ഇംഗ്ലീഷു പദങ്ങള്‍ കൊണ്ടു മാത്രം കഴിച്ചു കൂട്ടാവുന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ട്. ഒരു ബസ് കണ്ടക്ടർ ആയി ജോലി ചെയ്യുന്ന ആളുടെ കാര്യം എടുക്കുക. യാത്രക്കാരുടെ അരികത്തു ചെന്ന് ‘ടിക്കറ്റ് വാങ്ങിയോ’? എന്ന് ചോദിക്കേണ്ടിടത്ത് വെറുതെ ടിക്കറ്റ് ? (‘Ticket ?’ ) എന്ന് ചോദ്യ സ്വരത്തില്‍ ചോദിക്കുകയേ വേണ്ടു. ‘which place’? എന്നോ ‘where’ എന്നോ തുടര്‍ന്ന് ചോദിക്കേണ്ട ആവശ്യം മിക്കവാറും വരില്ല. പിന്നെ അറിയേണ്ടത് എത്ര രൂപാ, എത്ര പൈസ എന്ന് ഇംഗ്ലീഷില്‍ പറയേണ്ട കഴിവ് മാത്രമാണ്. അത് അത്ര പിടിയില്ലെങ്കില്‍ ടിക്കറ്റ് മുറിച്ചു കയ്യില്‍ കൊടുത്താലും മതി.
ഒരു കടയില്‍ സെയിൽസ് മാൻ ആയിജോലി ചെയ്യുന്ന ഒരാള്‍ക്കാണെങ്കില്‍ വെറും ‘ Yes’, ‘No’ കൊണ്ട് മിക്കവാറും ഏതു സാഹചര്യവും കൈകാര്യം ചെയ്യാം. ഒരാൾ വന്ന് പിയേഴ്സ് സോപ് ആവശ്യപ്പെട്ടു എന്നിരിക്കട്ടെ. അത് സ്റ്റോക്ക് ഉണ്ടെങ്കില്‍ ചുമ്മാ കൊടുത്താല്‍ മതി. അതില്ല, പകരം Lux ആണുള്ളതെങ്കില്‍ Pears soap no Sir Lux soap , yes sir എന്ന് ഒപ്പിക്കാവുന്നതെയുള്ളു. വേണമെങ്കില്‍ Lux soap, good soap എന്ന് കൂടി തട്ടിവിടാം.
വ്യാകരണം തെറ്റാതെ പൂര്‍ണ്ണവാചകങ്ങളില്‍ ആശയ വിനിമയം നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മാത്രമേ പ്രശ്നമുള്ളു. എങ്ങിനെ യെങ്കിലും ആശയ പ്രകടനം നടത്തിയാല്‍ മതിയെങ്കില്‍ ഇംഗ്ലീഷ് അത്ര വിഷമമുള്ള ഭാഷയൊന്നുമല്ല.
ഇംഗ്ലീഷ് ഉപയോഗിക്കുമ്പോള്‍ അതിര് കടന്ന വ്യാകരണ ചിന്ത അനാവശ്യമാണ്. ഇംഗ്ലണ്ടിലെ തന്നെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷില്‍ വ്യാകരണം നന്നേ കുറവാണ്. നാം മലയാളം ഉപയോഗിക്കുമ്പോള്‍ വ്യാകരണ നിയമം പാലിച്ചു കൊണ്ടാണോ സംസരിക്കരുള്ളത്? എത്ര മലയാളം പ്രൊഫസര്‍മാര്‍ സംസാരിക്കുമ്പോള്‍ വ്യാകരണ പിശകുകള്‍ വരുത്താറുണ്ട്.പക്ഷേ അതൊന്നും പരിഗണിക്കാത്ത നാം ഇംഗ്ലീഷ് ആകുമ്പോള്‍ വ്യാകരണ നിയമം കര്‍ശനമെന്നു കരുതുന്നത് എന്തുകൊണ്ട്? ഇതിനുള്ള ഉത്തരം മന:ശാസ്ത്രജ്ഞന്മാര്‍ പറയട്ടെ.
ഏതു ഭാഷയുടെയും സംസാര രൂപം ആണ് ആദ്യം ഉദ്ഭവിച്ചിട്ടുള്ളത്. എഴുത്ത് പിന്നീട് വന്നതാണ്. അത് കൊണ്ടു തന്നെ ഭാഷാ പണ്ഡിതന്മാര്‍ Written word നെ Symbol of a symbol എന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ വ്യാകരണക്കാര്‍ Written form ന് അമിത പ്രാധാന്യം കൊടുക്കുകയും grammar rules അതിൻറെ അടിസ്ഥാനത്തില്‍ ക്രമ പ്പെടുത്തുകയും ചെയ്തു. ഈ അടുത്ത കാലത്താണ് പുതിയ തലമുറകളില്‍പ്പെട്ട ഭാഷാ പണ്ഡിതന്മാര്‍ Spoken form ന്‍റെ നഷ്ടപ്പെട്ട പ്രാധാന്യം പുന:പ്രതിഷ്ഠിച്ചത്.
പക്ഷെ, ഇന്ത്യയിലെ ഇംഗ്ലീഷ് അദ്ധ്യാപനം ഇന്നും എഴുത്തു അടിസ്ഥാനമായി തുടരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ പരിശീലനം കൊടുക്കാന്‍ ഒരു സംവിധാനവും നമ്മുടെ സാധാരണ സ്ക്കൂളുകളിലോ, കോളേജുകളിലോ ഇല്ല. ഇത് ഒരു അപഹാസ്യമായ സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുന്നു. “ഇംഗ്ലീഷ് അറിയാമോ? അറിയാം; പക്ഷേ, സംസാരിക്കാന്‍ അറിഞ്ഞുകൂടാ!” – ഇതാണ് അവസ്ഥ. പിന്നെ ഇംഗ്ലീഷ് അറിയുമെന്നു പറയുന്നതില്‍ എന്തര്‍ത്ഥം എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുഴഞ്ഞത് തന്നെ.
ഈ സ്ഥിതി വിശേഷത്തിന് ഇവിടുത്തെ വിദ്യാര്‍ത്ഥികളല്ല ഉത്തരവാദികള്‍. സിലബസും അത് തയ്യാറാക്കുന്ന സര്‍ക്കാരും അത് പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന അധ്യാപകരുമാണ് ഇതിന്‍റെ പാപഭാരം ചുമക്കേണ്ടവര്‍.
ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരിശീലനത്തിന് ഊന്നല്‍ കൊടുത്തേ പറ്റു. കിട്ടുന്ന അവസരങ്ങളിലൊക്കെ അറിയുന്ന തരത്തില്‍ ഇംഗ്ലീഷ് തട്ടിവിടാന്‍ തുടങ്ങണം. തെറ്റിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമേ ഇല്ല. തെറ്റ് വരുത്താതെ ഏതു കൊലകൊമ്പനും സംസാര ഭാഷ വശമാക്കിയിട്ടില്ല.
മറ്റൊരു പ്രായോഗിക മാര്‍ഗ്ഗം കൂടി നിര്‍ദ്ദേശിക്കാം. ഒറ്റക്കിരിക്കുമ്പോള്‍ മലയാള വാചകങ്ങള്‍ ഇംഗ്ലീഷിലാക്കി പരിശീലിക്കുക. ഒറ്റക്കുനടക്കുമ്പോഴും ഇങ്ങനെ ഇംഗ്ലീഷ് സംവാദം നിശബ്ദമായി നടത്താവുന്നതാണ്. ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കലും ഇംഗ്ലീഷില്‍ ഉത്തരം പറയലും ഒക്കെ സ്വയം ചെയ്യുക. ഒരു തരം ഭാഷാപരമായ മോണോആക്ട് അവതരിപ്പിക്കുക.
ഇംഗ്ലീഷ് ഭാഷയുടെ ആത്മാവ് അതിന്‍റെ വാചക ഘടനയിലാണെന്ന് സാധാരണ പറയാറുണ്ട്. Syntax അഥവാ വാചക ഘടനയെന്നത് ഓരോ ഭാഷാ വിദഗ്ധനും മറ്റുള്ളവര്‍ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയില്‍ വിട്ടുകളയുന്ന വിഭാഗമാണെന്ന് രസികനായ ഒരു അമേരിക്കന്‍ പണ്ഡിതന്‍ പറയുന്നു.
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന മലയാളിക്ക് ഏറ്റവും വലിയ കീറാമുട്ടിയും ഈ വാചക ഘടന തന്നെ. മലയാളത്തില്‍ ചിന്തിച്ച് ഇംഗ്ലീഷിലേക്ക് രൂപാന്തരപ്പെടുത്തുമ്പോള്‍ പലതരം അബദ്ധങ്ങള്‍ വന്നുചേരുന്നു. വാചക ഘടനയില്‍ ഇംഗ്ലീഷും മലയാളവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എടുത്തുകാട്ടിയേ പറ്റൂ. വിദേശത്തുപോയി ഇംഗ്ലീഷ് മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കണമെങ്കിലും മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ആഗോള തലത്തിലുള്ള ഇംഗ്ലീഷ് ഉച്ചാരണം അറിഞ്ഞിരിക്കണം.
അമേരിക്ക ,ബ്രിട്ടൻ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി നേടണമെങ്കിലോ,പഠിക്കണമെങ്കിലോ ഐ ഇ എൽ ടി എസ് സ്കോർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ആഗോള തലത്തിലുള്ള ഇംഗ്ലീഷ് ഉച്ചാരണം എളുപ്പത്തിൽ പഠിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗമാണ് ലാൻലോ അപ് .
നിങ്ങളുടെ ഫോണിൽ / ടാബിൽ ലാൻലോ ( Lanlo ) ഇപ്പോൾത്തന്നെ ഡൗൺലോഡ് ചെയ്യുക. ഒരാഴ്ച്ച സൗജന്യമായി പഠിക്കുക. lanlocc എന്ന റഫറൽ കോഡ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വരിക്കാറാകുക.
കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in