എൻജിനിയറിങ് സർവീസിലേക്ക് അപേക്ഷ ക്ഷണിച്ചു
എൻജിനിയറിങ് സർവീസ് പരീക്ഷ 2021 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി 1 സിവിൽ എൻജിനിയറിങ്, 2 മെക്കാനിക്കൽ എൻജിനിയറിങ്, 3 ഇലക്ട്രിക്കൽ എൻജിനിയറിങ്, കാറ്റഗറി 4 ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം.
പ്രായം 21–-30.
നിശ്‌ചിത ശാരീരിക യോഗ്യത വേണം.
പ്രാഥമിക പരീക്ഷക്ക് കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത് 42 കേന്ദ്രങ്ങളാണുള്ളത്. പ്രധാന പരീക്ഷക്ക് തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത് 24 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
വിശദവിവരത്തിന് : www.upsc.gov.in
www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാനതിയതി: ഏപ്രിൽ 27 വൈകിട്ട് ആറ്.