എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് 66 അവസരം.
ആണവോര്‍ജ്ജ വകുപ്പിന് കീഴില്‍ ഹൈദരാബാദിലുള്ള പൊതു മേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യാ ലിമിറ്റഡിൽ (ഇ.സി.ഐ.എല്‍) ഗ്രാജുവേറ്റ് എന്‍ജിനീയറിംഗ് ട്രെയിനി ആകാന്‍ അവസരം. 66 ഒഴിവുണ്ട്.
ഇ.സി.ഇ-25, ഇ.ഇ.ഇ-12, ഇ. & ഐ-3, സി.എസ്.ഇ-10, സിവില്‍-6, മെക്കാനിക്കല്‍-7, കെമിക്കല്‍-3 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
എ.ഐ.സി.ടി യുടെ അംഗീകാരമുള്ള കോളേജ്/അംഗീകൃത ഇന്ത്യന്‍ സര്‍വകലാശാലകളിൽ നിന്നും 65% മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി.
പ്രായം: 25 വയസ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും കേന്ദ്ര ഗവര്‍മെന്‍റിന്‍റെ ചട്ടങ്ങളനുസരിച്ച് വയസ്സിളവ് ലഭിക്കും.
സ്റ്റൈപ്പ൯ഡ്: 38385 രൂപ
ഓണ്‍ലൈന്‍കമ്പ്യൂട്ട൪ ബേസ്ഡ് ടെസ്റ്റ് , അഭിമുഖം എന്നിവ നടത്തിയാവും നിയമനം. കമ്പ്യൂട്ട൪ ബേസ്ഡ് ടെസ്റ്റ് 2018 ജനുവരി 7 ന് നടത്താനാണ് സാധ്യത. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.ecil.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 21