എൻജിനിയർ ട്രെയിനി: അപേക്ഷ ക്ഷണിച്ചു
എൻജിനിയർ ട്രെയിനി തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകലാണുള്ളത്. അപേക്ഷകർ. ഗേറ്റ് 2018 പരീക്ഷ എഴുതുന്നവരാകണം.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം(ഫുൾടെെം). അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം അല്ലെങ്കിൽ എൻജിനിയറിംഗ്/ ടെക്നോളജയിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം.
പ്രായം: എൻജിനിയറിംഗ്/ ടെക്നോളജി ബിരുദക്കാർക്ക് 27 വയസും(1990 സെപ്റ്റംബർ ഒന്നിനു മുൻപ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല)എൻജിനിയറിംഗ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/ മാനേജ്മെന്റിൽ രണ്ടു വർഷത്തെ ഫുൾടെെം പിജി ബിരുദമുള്ളവർക്ക് 29 വയസുമാണ് ഉയർന്ന പ്രായപരിധി.
2017 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസി നോൺക്രീമിലെയർകാർക്കു മൂന്നും വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റർഹരായവർക്ക് ഇളവുകൾ ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ്: ഗേറ്റ് 2018 പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് ഗേറ്റ് വിജ്ഞാപനം കാണുക.
ശന്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം പരിശീലനം ഉണ്ടാകും. 20600-46500 രൂപ ശന്പളനിരക്കിൽ അടിസ്ഥാന ശന്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 24900-50500 രൂപ ശന്പള നിരക്കിൽ എൻജിനിയർ തസ്തികയിൽ നിയമനം ലഭിക്കും. മറ്റാനുകൂല്യങ്ങളും ലഭിക്കും.
മാർച്ച് 12 വരെ ഒാൺലെെനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തിനു ബാധകമായ ഗേറ്റ് പേപ്പറുകളും കോഡും വെബ്സെെറ്റിൽ ലഭിക്കും.
വിശദവിവരങ്ങൾക്ക്: www.career.bhel.in