എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ: 495 ഒഴിവുകൾ
യുപിഎസ്‌സി നടത്തുന്ന കമ്പൈൻഡ് എൻജിനിയറിങ് സർവീസ് പരീക്ഷ – 2020 ന് അപേക്ഷ ക്ഷണിച്ചു.
495 ഒഴിവുകളിലേക്കാണ് പരീക്ഷ .
കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ എൻജിനിയറിങ് തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഇന്ത്യൻ റെയിൽവേ, സെൻട്രൽ എൻജിനിയറിങ് സർവീസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ്സ് എൻജിനിയറിങ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, എംഇഎസ് സർവേയർ കേഡർ, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, ഇന്ത്യൻ നേവൽ ആർമമന്റ് സർവീസ്, ജിഎസ്ഐ എൻജിനിയറിങ് സർവീസ്, സെൻട്രൽ പവർ എൻജിനിയറിങ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് തുടങ്ങിയവയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് നിയമനം.
യോഗ്യത: എൻജിനിയറിങ് ബിരുദം.
പ്രായം 21‐30.
രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്.
പ്രാഥമിക പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം .
അവസാന തിയതി ഒക്ടോബർ 15
കൂടുതൽ വിവരങ്ങൾ https://www.upsconline.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.