എൻജിനിയർമാർക്ക് നേവിയിൽ അവസരം
എൻജിനിയറിംഗ് ബിരുദധാരികൾക്ക് ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ്/ ടെക്നിക്കൽ ബ്രാഞ്ചിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസർ (ജിഎസ്), ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ആകുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും 2019 ജൂണിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായം: 19 നും 24 നും മധ്യേ. 1995 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും (രണ്ട് തീയതിയും ഉൾപ്പെടെ) മദ്ധ്യേ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസയോഗ്യത- എഐസിടിഇ അംഗീകാരമുള്ള എൻജിനിയറിംഗ് കോളജിൽ ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനിയറിംഗ് 60 ശതമാനം മാർക്കോടെയോ പത്തിൽ 6.75 സിജിപിഎ സഹിതമോ വിജയിച്ചിരിക്കണം.
എൻജിനിയറിംഗ് ബ്രാഞ്ച് (പുരുഷൻ) യോഗ്യത: മെക്കാനിക്കൽ/മറൈൻ/ഓട്ടോ മൊബൈൽ/ മെക്കട്രോണിക്സ്/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/മെറ്റലർജി/എയ്റോനോട്ടിക്കൽ/ എയ്റോ സ്പേയ്സ് ബിരുദം.
നേവൽ ആർക്കിടെക്ചർ കേഡർ (സ്ത്രീ/ പുരുഷൻ)- മെക്കാനിക്കൽ/ സിവിൽ/ എയ്റോനോട്ടിക്കൽ/എയ്റോ സ്പേയ്സ്/ മെറ്റലർജി/നേവൽ ആർക്കിടെക്ച്ചർ. എൻജിനിയറിംഗിൽ ബിഇ/ ബിടെക്.
ഇലക്ട്രിക്കൽ കേഡർ- (പുരുഷൻ) യോഗ്യത: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ പവർ എൻജിനിയറിംഗ്/ കണ്ട്രോൾ സിസ്റ്റം എൻജിനിയറിംഗ്/ പവർ ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബിഇ/ ബിടെക്.
ജനറൽ സർവീസ് (എക്സ്) (പുരുഷൻ)യോഗ്യത: മെക്കാനിക്കൽ/ മറൈൻ/ എയ്റോനോട്ടിക്കൽ/ പ്രൊഡക്ഷൻ/കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി/ കണ്ട്രോൾ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിഇ/ ബിടെക്.
പൈലറ്റ് (പുരുഷൻ)- ബിഇ/ ബിടെക് ബിരുദം. ഒബ്സേർവർ (പുരുഷൻ)- ബിഇ/ ബിടെക് ബിരുദം.ഐടി (പുരുഷൻ)- ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്/ കംപ്യൂട്ടർ സയൻസ് ബിഇ, ബിടെക് ബിരുദം.
ലോജിസ്റ്റിക് (പുരുഷൻ/ സ്ത്രീ)- സിവിൽ/ ആർക്കിടെക്ചർ ബിഇ/ബിടെക്. ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. , ലക്ഷദ്വീപുകാർക്ക് രണ്ടു സെമീ ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം.
നെഞ്ചളവ്: വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയർഫോഴ്സിലേക്കു പരിഗണിക്കില്ല. ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ അയയ്ക്കേണ്ടവിധം- www.nausena-bharti.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24.