എന്‍ജിനീയറിംഗ് : എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

Share:

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനീയറിംഗ് കോളേജുകളിലേക്ക് 2018 -19 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 500 രൂപയുടെ ഡി.ഡിയും സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജുകളില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപ മാത്രമാണ്.

അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രൊസ്‌പെക്ടസ് പ്രകാരമുളള) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

മെയ്  30 വൈകിട്ട് നാലു വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Share: