ക്ലാർക്ക് കം അക്കൗണ്ടൻറ്: അപേക്ഷ ക്ഷണിച്ചു

കൊല്ലം : കേരള സർക്കാരിൻറെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് കം അക്കൗണ്ടൻറ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർക്കാർ വകുപ്പുകളിലെ എൽ ഡി ക്ലാർക്ക് / യു ഡി ക്ലാർക്ക് വിഭാഗത്തിലെ ബി കോം അല്ലെങ്കിൽ തുല്യ യോഗ്യതയുള്ള, ടാലിയിൽ പ്രവർത്തന പരിചയമുള്ള കേരള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 10.
വിശദവിവരങ്ങൾക്ക്: 0474 2710393.






