എൻജിനിയർ, മാനേജർ : 65 ഒഴിവുകൾ
നാഷണൽ ഫെർട്ടിലെെസേഴ്സ് ലിമിറ്റഡ് എൻജിനിയർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയർ (കെമിക്കൽ):
യോഗ്യത : കെമിക്കൽ എൻജിനിയറിംഗ്/കെമിക്കൽ ടെക്നോളജിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെഎൻജിനിയറിംഗ് ബിരുദം (ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്) അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിംഗിൽ എഎംഐഇ അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനിയറിംഗിൽ ഫുൾ ടെെം/ റെഗുലർ ഡിപ്ലോമ. ബിരുദക്കാർക്ക് കുറഞ്ഞത് ഒരു വർഷവും ഡിപ്ലോമക്കാർക്ക് കുറഞ്ഞത് 11 വർഷവും യോഗ്യതാനന്തര പ്രവൃത്തിപരിചയം.
എൻജിനിയർ (മെക്കാനിക്കൽ):
യോഗ്യത : മെക്കാനിക്കൽ എൻജിനിയറിഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെഎൻജിനിയറിംഗ് ബിരുദം (ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ എഎംഐഇ, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
എൻജിനിയർ(ഇലക്ട്രിക്കൽ):
യോഗ്യത : ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം (ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്)അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ എഎംഐഇ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
എൻജിനിയർ(ഇൻസ്ട്രമെന്റേഷൻ):
യോഗ്യത : ഇൻസ്ട്രമെന്റേഷൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രമെന്റേഷൻ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം(ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്) അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ എഎംഐഇ, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
എൻജിനിയർ(സിവിൽ):
യോഗ്യത : സിവിൽ എൻജിനിയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ, അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗിൽ എഎംഐഇ, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
മാനേജർ (ഇലക്ട്രിക്കൽ):
യോഗ്യത : ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം (ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ എഎംഐഇ, കുറഞ്ഞത് ഒന്പത് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
സീനിയർ മാനേജർ (മെറ്റീരിയൽസ്):
യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം(ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗ്) ഇതിനു പുറമെ മെറ്റീരിയൽസ് മാനേജ്മെന്റ് പിജി ഡിപ്ലോമ/ എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണന. കുറഞ്ഞത് 13 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 2017 നവംബർ 30ന് എൻജിനിയർ തസ്തികകളിൽ 30 വയസ് മാനേജർ തസ്തികയിൽ 45 വയസ്.
ഒാൺലെെനായി അപേക്ഷിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.nationalfertilizers.com എന്ന വെബ്സെെറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 27.