ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ഡിസംബര്‍ മൂന്നിന്

Share:

മയ്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ മൂന്നിന് നടക്കും.

അസല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മയ്യനാട് ശാസ്താംകോവില്‍ ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലെ ഐ.ടി.ഐ ഓഫീസില്‍ എത്തണം.
യോഗ്യത: അതത് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിയചവും.
മെക്കാനിക്ക് ഡീസല്‍, മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം രാവിലെ 11നും ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികകളുടേത് ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും.

ഫോണ്‍: 0474-2594579.

എഞ്ചിനീയറിംഗ് ലക്ചറര്‍; അഭിമുഖം ഡിസംബര്‍ 10ന്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് നടക്കും.

എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് ഓഫീസില്‍ എത്തണം.

ഫോണ്‍: 0475-2228683.

Share: