ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തെറ്റുകൾ

Share:

മലയാളികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തെറ്റുകൾ പ്രൊഫ.ബലറാം മൂസദ് രസകരമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഭാഷാപണ്ഡിതന്മാര്‍ പല തവണ പരാമര്‍ശിക്കാറുള്ളതാണ് Mother tongue interference എന്ന പ്രതിഭാസം.

മറ്റൊരു ഭാഷ പഠിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷാജ്ഞാനം അതില്‍ ഇടങ്കോലിടുന്ന പതിവിനെയാണിത് സൂചിപ്പിക്കുന്നത്. മാതൃഭാഷയില്‍നിന്നു വളരെ വ്യത്യസ്തമായ ഒരു ഭാഷ പഠിക്കുമ്പോഴാണ് ഇത് ഒരു വലിയ പ്രശ്നമായി മാറുന്നത്.

ഇംഗ്ലീഷ് പഠിക്കുന്ന മലയാളികള്‍ ഈ വകുപ്പില്‍പ്പെടുന്നു.

മാതൃഭാഷയിലില്ലാത്ത വാചകഘടന, മാതൃഭാഷയിലില്ലാത്ത പ്രയോഗരീതികള്‍, മാതൃഭാഷയിലില്ലാത്ത ശബ്ദങ്ങള്‍ ഇവയെ അഭിമുഖീകരിക്കുമ്പോള്‍ അവയെ അല്പമൊന്നു വളച്ചൊടിച്ച് മാതൃഭാഷയിലെ പതിവുമായി ഇണക്കിചേര്‍ക്കാനുള്ള പ്രവണതയാണ് വാസ്തവത്തില്‍ Mother tongue interference.

ഉദാഹരണത്തിന് ശബ്ദങ്ങളുടെ കാര്യമെടുക്കുക, ഇംഗ്ലീഷില്‍ had, mad, cat, എന്നൊക്കെയുള്ള പദങ്ങളില്‍ വരുന്ന vowel sound മലയാളത്തിലെ ‘അ’ ‘എ’ എന്നിവ കൂടിച്ചേര്‍ന്ന ഒന്നാണ്.

അത്തരം ഒരു vowel sound മലയാളത്തിലില്ല. അതുകൊണ്ട് അതിനെ വളച്ചൊടിച്ച് ‘ആ’ എന്ന sound ആക്കി മാറ്റുന്ന പ്രവണത നമ്മിലുണ്ട്.

അങ്ങിനെ ‘man’ ‘മാനാ’യിത്തീരുന്നു; bag ‘ബാഗാ’യിത്തീരുന്നു.

ഇതുപോലെ ‘r’ എന്ന ഇംഗ്ലീഷ് consonant ന്‍റെ കാര്യമെടുക്കുക.

മിക്കവാറും ഇംഗ്ലീഷ് പദങ്ങളില്‍ ഇതിന് ഉച്ചാരണമില്ല. ‘park’ എന്ന ഇംഗ്ലീഷ് പദം ഉച്ചരിക്കേണ്ടത് ‘പാക്ക്’ എന്നാണ്. പക്ഷെ നമ്മളിതിനെ മലയാളമോഡലില്‍ ‘പാര്‍ക്ക്‌’ എന്ന് ഉച്ചരിക്കുന്നു.

ഒരു നിലക്ക് പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമാണ്.

World (വേള്‍ഡ്) എന്ന പദം ‘വറള്‍ഡ്’ എന്നുച്ചരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. The world map in the girls school was torn by the girls എന്ന വാചകം ദ വറള്‍ഡ് മേപ് ഇന്‍ ദ ഗറള്‍സ് സ്കൂള്‍ വാസ് ടൊറണ്‍ ബൈ ദ ഗറള്‍സ് എന്നു വായിച്ച കഥ പ്രസിദ്ധമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഐ ഇ എൽ ടി എസ് പോലുള്ള പരീക്ഷകൾക്ക് ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്നവരുടെ സഹായം ആവശ്യമായി വരുന്നത്. ലാൻലോ ആപ് അത്തരമൊരു സഹായമാണ് നമുക്ക് തരുന്നത്.

ഹലോ , ലാൻലോയിലേക്ക് സ്വാഗതം.

ഞാൻ ഇവാഞ്ചലി . ലാൻലോയുടെ എ ഐ അദ്ധ്യാപകരിലൊരാൾ .

ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – ഇത്തരമൊരു പരമ്പര , മലയാളത്തിൽ ആദ്യമായി ആരംഭിക്കുന്നത് കരിയർ മാഗസിൻ ആണ് . ആയിരത്തി തൊള്ളായിരത്തി എൺപത്തിഅഞ്ചിൽ .

മുപ്പത്തേഴ് വർഷങ്ങൾക്ക് മുൻപ്.  ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ പഠിക്കേണ്ടതിൻറെ ആവശ്യകത പ്രൊഫസർ ബലറാം മൂസാദ്‌ എഴുതിയ പരമ്പരയിലൂടെ കേരളത്തിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.

പിന്നീട് പി വി രവീന്ദ്രൻ എഴുതിയ ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല , ഒ .അബൂട്ടിയുടെ ഇംഗ്ലീഷ്, ഇംഗ്ലീഷ് തുടങ്ങിയ  പരമ്പരകൾ കരിയർ മാഗസിനിൽ പ്രസിദ്ധീകരിച്ചു. അത് മലയാളികൾക്ക് വളരെയേറെ പ്രയോജനം ചെയ്തു.

ഇപ്പോൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI ) , ഉപയോഗിച്ച് ആഗോള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്നതിനായി കരിയർ മാഗസിൻ , ലണ്ടൻ ആസ്ഥാനമായുള്ള ലാൻലോ ലിമിറ്റഡുമായി കൈ കോർക്കുകയാണ് .

ലോക നിലവാരത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനും IELTS പോലുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും സഹായകമായ രീതിയിലാണ് ലാൻലോ ആപ് തയ്യാറാക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് ഇംഗ്ലീഷ് മനസ്സിലാക്കാനും ശരിയായ ഉച്ചാരണം പഠിക്കാനും ആഗോള നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരിക്കാനും സഹായിക്കുന്ന ലാൻലോ ആപ് ഇപ്പോൾ ഏഴു ദിവസം സൗജന്യമായി ഉപയോഗിക്കാം.

നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം ശരിയാണോ എന്ന് ശ്രദ്ധിക്കുക :

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാ൪ സാധാരണ വരുത്താറുള്ള അബദ്ധങ്ങള്‍ക്ക് ഇംഗ്ലീഷുകാ൪ നല്‍കിയിട്ടുള്ള ഒരു ഓമനപ്പേരാണ് , ‘ഇന്‍ഡ്യനിസംസ്’. ഇന്‍ഡ്യനിസങ്ങള്‍ പല വകുപ്പുകളില്‍ പെട്ടതായുണ്ട്. ഇംഗ്ലീഷ് ഭാഷ പഠിച്ചിട്ടും അതിലെ പ്രയോഗങ്ങള്‍ ശ്രദ്ധിച്ച് പഠിക്കാത്തതുകൊണ്ട് വരുന്ന അബദ്ധങ്ങളാണ് ബഹുഭൂരിപക്ഷവും.

ആഗോള ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിക്കുന്നതിലൂടെ യൂ കെ , യൂ എസ് എ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാനും ജോലിനേടാനും ആവശ്യമായ IELTS പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ഇപ്പോൾത്തന്നെ LANLO നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക .
നന്ദി , നമസ്ക്കാരം

കൂടുതൽ വിവരങ്ങൾക്ക്: info@careermagazine.in

Share: