എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ നോണ്‍ ബാങ്കിങ് സ്ഥാപനത്തിലെ റിലേഷന്‍ഷിപ് ഓഫീസര്‍ തസ്തികയിലേക്കും ഐ.ടി സ്ഥാപനത്തിന്റെ ടെലികോളിങ് ജോലികള്‍ വീട്ടിലിരുന്നു ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കുമായി ഫെബ്രുവരി രണ്ടിന് അഭിമുഖം നടത്തുന്നു.
റാന്നി, കിടങ്ങൂര്‍, കോട്ടയം, വൈക്കം, കുമരകം സ്ഥലങ്ങളില്‍നിന്നുള്ള ഏതെങ്കിലും ഡിഗ്രിയുള്ളവര്‍ക്കാണ് ഓഫീസര്‍ തസ്തികയില്‍ അവസരമുള്ളത്. ടെലികോളര്‍ തസ്തികക്ക് കുറഞ്ഞത് പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്കാണ് അവസരം.
താല്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് കോട്ടയം കളക്ടറേറ്റിനുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9742400369, 9745734942