എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 11ന്

Share:

കാസർഗോഡ്: ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഈ മാസം 11 ന് രാവിലെ 10ന് കാസര്‍കോട് കലക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്റീരിയര്‍ ഡിസൈനര്‍ (ബിആര്‍ക്ക്, ബിഎസ്‌സി ഇന്റീരിയര്‍ ഡിസൈനിങ്), ഫാഷന്‍ ഡിസൈനര്‍ (ബിഎസ്‌സി ഫാഷന്‍ ഡിസൈനിങ്), അസിസ്റ്റന്റ് കൗണ്‍സിലര്‍ (ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്ത ബിരുദം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു, ഡിഗ്രി, ബിരുദാനന്ത ബിരുദം)എന്നീ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച.
18 വയസു മുതല്‍ 35 വരെയും കുറഞ്ഞ യോഗ്യത പ്ലസ്ടു അതിന് തുല്യത ഉള്ളവര്‍ക്കും എംപ്ലോയിബിലിറ്റി സെന്ററില് രജിസ്റ്റര് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫിസില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തണം.

സ്‌പോര്‍ട്ട് രജിസ്റ്റേഷന്‍ രാവിലെ 10 മുതല്‍ 11.30 വരെ.

ഫോണ്‍:04994-297470,9207155700

Share: