എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 6-ന്
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടെക്‌നിക്കല്‍ ലീഡ് ആന്‍ഡ്രോയിഡ്/പൈതോണ്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്് എഞ്ചിനീയര്‍, ഗ്രാഫിക്ക് ഡിസൈനര്‍, മോഷന്‍ ആര്‍ട്ടിസ്റ്റ്, ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, അക്കാഡമിക്ക്/ സ്റ്റുഡന്റ് കൗണ്‍സിലേഴ്‌സ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ്, ഐ.ടി സപ്പോര്‍ട്ട്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യുട്ടീവ്, എജന്‍സി ലീഡര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ്് ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ സര്‍വ്വീസസ് എക്‌സിക്യുട്ടീവ്, ഫാക്കല്‍റ്റി തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി ആറിന് അഭിമുഖം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ (ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഗ്രാഫിക് ഡിസൈനിംഗ്), ബി.ടെക്ക്, ബി.ടെക്ക്(ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്),ബി.എസ്. സി, എം.സി.എ, എം.ബി.എ, എം.ടെക്ക്, യു.ജി/പി.ജി(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സയന്‍സ്) ബിഎസ്.സി (വി.എഫ്.എക്‌സ് ആന്റ് ആനിമേഷന്‍)
പ്രായം :18-35 .
താല്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452 / 2427494.