എംപ്ലോയബിലിറ്റി സെൻററില്‍ അഭിമുഖം: 26-ന്

Share:

എറണാകുളം: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ അര്‍ബന്‍ കരിയര്‍ ഏജൻറ് (എല്‍ഐസി), ടാലി ഡവലപ്പര്‍, ടാലി ടെലി അഡ്മിന്‍, ടാലി സെയില്‍സ് ആൻറ് സര്‍വ്വീസ്, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, ടീച്ചര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, മാര്‍ക്കറ്റിംഗ് കൗണ്‍സിലര്‍, റസ്റ്റോറൻറ് മാനേജര്‍, അസിറ്റൻറ് റസ്റ്റോറൻറ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍ ട്രെയിനി, ടീം മെമ്പര്‍, എച്ച് ആര്‍ റിക്രൂട്ടര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത: പ്ലസ്ടു കൊമേഴ്‌സ്, ബിരുദം, ബി.സി.എ, ബി.ടെക്ക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബിരുദാനന്തര ബിരുദം, എം.ബി.എ (എച്ച്.ആര്‍), എം.എസ്.സി (ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി, ബയോളജി), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം (ഹോട്ടല്‍ മാനേജ്‌മെൻറ്).

പ്രായം: 18-35.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2427494/ 2422452.

Share: