“കുട്ടികളുടെ വിദ്യാഭ്യാസം താരാട്ടുപാട്ടാകണം” – രാജൻ പി തൊടിയൂർ

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അവർക്കുകൂടി ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു താരാട്ടുപാട്ടുപോലെ രക്ഷിതാക്കൾ ഏറ്റെടുക്കണമെന്ന് , രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും കരിയർ മാഗസിൻ ചീഫ് എഡിറ്ററുമായ രാജൻ പി തൊടിയൂർ അഭിപ്രായപ്പെട്ടു.
സാർവദേശീയ സാക്ഷരതാ ദിനത്തിൽ, തൊടിയൂർ ഇബ്‌നു ഗ്രന്ഥശാലയിൽ നടന്ന സാക്ഷരത സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഒരു പരിവർത്തനഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സുസ്ഥിരവും സമാധാനപൂർണവുമായ സമൂഹങ്ങളുടെ അടിത്തറ പണിയാൻ സാക്ഷരതയും അതോടൊപ്പം നവസാക്ഷരതയും അനിവാര്യം തന്നെയെന്ന സന്ദേശമാണ് 2023 സെപ്‌തംബർ എട്ട് ലോക സാക്ഷരതാദിനത്തിൽ യുനെസ്കോ മുന്നോട്ടുവയ്ക്കുന്നത്. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പുതിയ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചു രക്ഷിതാക്കളും ബോധവാന്മാരാകണമെന്നു മാത്രമല്ല ആശയങ്ങൾ കുഞ്ഞുങ്ങളുമായി പങ്കുവെക്കാനും അച്ഛനമ്മമാർ തയാറാകണം.
ലോകം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ചരിത്രസന്ദർഭത്തിലാണ് നമ്മൾ സാർവ ദേശീയ സാക്ഷരതാദിനം ആഘോഷിക്കുന്നതെന്നും ഗ്രന്ഥശാലകൾക്ക് അക്കാര്യത്തിൽ ധാരാളം കാര്യങ്ങൾ നിർവഹിക്കാനുണ്ടെന്നും യോഗത്തിൽ ആധ്യക്ഷം വഹിച്ച ലൈബ്രറി പ്രസിഡൻറ് പ്രദീപ് കുമാർ പറഞ്ഞു. ബീന അശോക്, നജീം പൂവണ്ണൽ , സഫീർ , സജിത നജീം തുടങ്ങിയവർ സംസാരിച്ചു.