ഇ-ഹെല്‍ത്ത്: ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ആറു മാസത്തേക്കാണ് നിയമനം.
ഡിപ്ലോമ/ബി.എസ്‌സി./എം.എസ്‌സി./ബി.ടെക്/എം.സി.എ. (ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കില്‍ ഒരു വര്‍ഷത്തെ പരിചയം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 2021 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓഗസ്റ്റ് 27ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വിശദവിവരത്തിന് ഫോണ്‍: 9495981793, വെബ്‌സൈറ്റ്: www.arogyakeralam.gov.in