ഇ ഇ ജി ടെക്നിഷ്യൻ ഒഴിവ്

Share:

തിരുവനന്തപുരം:  മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തസ്തികയുടെ പേര്, അപേക്ഷിക്കുന്നയാളുടെ വിലാസം, ഇ – മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യരായ അപേക്ഷകരിൽ നിന്ന് അഭിമുഖം വഴിയാണ് നിയമനം നടത്തുക.

പ്രതിമാസ ശമ്പളം: 35,000 രൂപ.

താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ/ഇ മെയിൽ വഴിയോ നേരിട്ടോ ജൂൺ 7 നു വൈകിട്ട് മൂന്നു മണിക്ക് മുൻപ് ലഭിക്കണം.

Share: