ഇ.ഇ.ജി. ടെക്‌നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജിലെ ന്യുറോളജി വിഭാഗത്തില്‍ ഒഴിവുള്ള ഇ.ഇ.ജി. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്ലസ്ടു, ന്യുറോ ടെക്‌നോളജിയില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഇ.ഇ.ജി. ടെക്‌നീഷ്യനായി ജോലി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Share: