പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം

Share:

കോഴിക്കോട് : പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, നാൽപ്പതിനായിരം രൂപയോ അതിൽ താഴെയോ വാർഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വർഷം 8 മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിലവാരമുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ടൂട്ടോറിയൽ ഗ്രാന്റ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ സി ബ്ലോക്ക് നാലാം നിലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ട്രൈബൽ ഡിവലപ്മെൻറ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.

Share: