എഡ്യൂക്കേറ്റര്‍ നിയമനം

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിമാസം 12000 രൂപ ഹോണറേറിയം.
ബി എഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികള്‍ ആയിരിക്കണം അപേക്ഷകര്‍. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16.
അപേക്ഷ നേരിട്ടോ ഇ-മെയില്‍ (govtobservationhomepta@gmail.com) ലോ നല്‍കണം.
സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഫോണ്‍: 9497 471 849.