ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം:അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.സി/ ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി.
അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0474-2914 417