ഇ. സി. ജി. ടെക്നീഷ്യൻ താൽകാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഇ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു.
യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, പ്രവർത്തിപരിചയം അഭികാമ്യം )
സ്റ്റൈപെൻറോടു കൂടി ഒരു വർഷ കാലവധിയിലാണ് നിയമനം.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെയ് 17ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.