ഇസിജി ടെക്‌നിഷ്യന്‍ നിയമനം: അഭിമുഖം 24ന്

Share:

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്‌നിഷ്യന്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നു.

വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യന്‍ കോഴ്‌സ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും.

മേയ് 24 ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് അഭിമുഖം നടത്തും.

Share: