ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം
പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നീഷ്യന്‍(ഡി.സി.വി.ടി). പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 45.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യത രേഖകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04922 224322