പ്രസന്‍റ് കണ്ടിന്യൂവസും പാസ്റ്റ് കണ്ടിന്യൂവസും

Share:
  • പ്രൊഫ. ബലറാം മൂസദ്

( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ സംസാരിച്ചു പഠിക്കുന്നതിനു info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക )

താഴെ ചേര്‍ത്ത വാചകങ്ങള്‍ ശ്രദ്ധിക്കുക :-

He is coming (അവന്‍ വരികയാകുന്നു)

Mohan is reading (മോഹന്‍ വയിക്കുകയാകുന്നു)

They are playing (അവര്‍ കളിക്കുകയാകുന്നു)

I am writing (ഞാന്‍ എഴുതുകയാകുന്നു)

‘ing’ വരുന്ന ക്രിയാരൂപങ്ങളാണിവിടെ. വളരെ കൃത്യമായി പറഞ്ഞാല്‍ സ്വല്പനേരം നീണ്ടുനില്‍ക്കുന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രവൃത്തിയെ സൂചിപ്പിക്കാനാണ് present continuous ഉപയോഗിക്കുന്നത്. പക്ഷെ സംഭാഷണത്തില്‍ വ്യാകരണ നിയമങ്ങൾ അത്ര നിഷ്കര്‍ഷിക്കേണ്ടതില്ലല്ലോ. ആശയവിനിമയമാണല്ലോ പ്രധാനം. ആ നിലയ്ക്ക് present tense രൂപമായും ഏറെക്കുറെ ഇതിനെ ഉപയോഗിക്കാം. ‘അവന്‍ വരുന്നു’ ‘മോഹന്‍ വായിച്ചുകൊണ്ടിരിക്കുന്നു’ ‘അവര്‍ കളിക്കുന്നു’ ഞാ൯ എഴുതിക്കൊണ്ടിരിക്കുന്നു.

എന്നൊക്കെയുള്ള അർത്ഥങ്ങളിൽ മേല്‍ ചേര്‍ത്ത വാചകങ്ങൾ ഉപയോഗിക്കാം.

Future tense- ആയും ing രൂപം ഉപയോഗിക്കാവുന്നതാണ്. ‘ഞാന്‍ അടുത്താഴ്ച മദ്രാസിലേക്കു പോകും’. എന്നതിന് I am going to Madras next week എന്ന് പറഞ്ഞാലും മതി. I shall go to Madras next week എന്നു തന്നെ പറയണമെന്നില്ല. ഈ നിലക്ക് സംഭാഷണത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് ing രൂപം. ഇവിടെ ആകെ ശ്രദ്ധിക്കാനുള്ളത്. ‘i’ യുടെ കൂടെ ‘am’ വരുന്നെന്നും ‘you’ന്‍റെ കൂടെയും ബഹുവചനത്തിനും ‘are’ വരുമെന്നും മറ്റെല്ലാത്തിനും ‘is’ വരുമെന്നുമാണ്.

നിഷേധരൂപം

നിഷേധരൂപത്തില്‍ ‘ not ‘ രണ്ടു ക്രിയയുടെയും മധ്യത്തില്‍ വരും. ഉദാ:-

He is not coming (അവന്‍ വരുന്നില്ല)

Mohan is not reading ( മോഹന്‍ വായിക്കുന്നില്ല)

They are not playing (അവര്‍ കളിക്കുന്നില്ല)

I am not writing ( ഞാന്‍ എഴുതുകയല്ല)

She is not singing (അവള്‍ പാടുന്നില്ല)

You are not singing ( നീ പാടുന്നില്ല )

ചോദ്യരൂപം

ചോദ്യരൂപത്തില്‍ subject (കര്‍ത്താവ്) രണ്ടു ക്രിയകളുടെയും മദ്ധ്യത്തിൽ വരുന്നു.

Is he coming? (അയാള്‍ വരുന്നുണ്ടോ?)

Is Mohan reading? (മോഹന്‍ വായിക്കുകയാണോ?)

Are they playing?(അവര്‍ കളിക്കുകയാണോ?)

Is she not singing?(അവള്‍ പാടുന്നില്ലേ?)

Are you not coming? (നിങ്ങള്‍ വരുന്നില്ലേ?)

Past Continuous

Present continuous ന്‍റെ past form ആണ് past Continuous. ഏകവചനത്തിനു was ഉം ബഹുവചനത്തിനു were ഉം ഉപയോഗിക്കുന്നു.

ഉദാ:-

He was waiting (അവന്‍ കാത്തുനില്‍ക്കുകയായിരുന്നു)

They were crying (അവര്‍ കരയുകയായിരുന്നു.)

I was bathing (ഞാന്‍ കുളിക്കുകയായിരുന്നു)

John was reading (ജോണ്‍ വായിക്കുകയായിരുന്നു)

ചോദ്യ, നിഷേധരൂപങ്ങള്‍

Past continuous –നും ചോദ്യനിഷേധരൂപങ്ങള്‍ present continuous ന്‍റെ നിയമങ്ങള്‍ക്കനുസരിച്ചുതന്നെ.

ഉദാ:-

He was not reading (അവന്‍ വായിക്കുന്നില്ലായിരുന്നു)

They were not playing (അവര്‍ കളിക്കുന്നില്ലായിരുന്നു)

She was not waiting (അവള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നില്ല)

Was she singing? (അവള്‍ പാടുകയായിരുന്നോ?)

Were they running ?(അവര്‍ ഓടുകയായിരുന്നോ?)

Was I sleeping? (ഞാന്‍ ഉറങ്ങുകയായിരുന്നോ?)

EXERCISES

താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇഗ്ലീഷിൽ പ്രകടിപ്പിക്കുക:-

1. അവര്‍ വന്നുകൊണ്ടിരിക്കുന്നു

2. അവള്‍ പഠിച്ചു കൊണ്ടിരിക്കുന്നു

3. സീത നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു

4. ഞാന്‍ വായിക്കുകയാണ്

5. ഞങ്ങള്‍ വസ്ത്രധാരണം ചെയ്യുകയാണ്

6. അവര്‍ നാളെ ഡല്‍ഹിയിൽ പോകും

7. ഞങ്ങള്‍ നാളെ അങ്ങോട്ട്‌ വരുന്നുണ്ട്

8. ഞങ്ങള്‍ വരുന്നില്ല

9. അവര്‍ കളിക്കുകയല്ല

10. ഞാന്‍ വായിക്കുകയല്ല

11. അവള്‍ പഠിക്കുന്നുണ്ടോ?

12. അവള്‍ സംഗീതം പഠിക്കുന്നുണ്ടോ?

13. അവന്‍ ക്രിക്കറ്റ്‌ കളിക്കുന്നുണ്ടോ?

14. അവര്‍ വരികയായിരുന്നു

15. ഞാന്‍ ഉറങ്ങുകയായിരുന്നു

16. ഞങ്ങള്‍ കുളിക്കുകയായിരുന്നു

17. അവന്‍ കാത്തുനില്‍ക്കുന്നുണ്ടയിരുന്നില്ല

18. അവന്‍ നമ്മെ പ്രതീക്ഷിച്ചിരുന്നില്ല

19. അവര്‍ പാടുകയായിരുന്നോ?

20. അവള്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നോ?

ANSWERS

1. They are coming

2. She is studying

3. Sita is dancing

4. I am reading

5. We are dressing

6. They are going to Delhi tomorrow

7. We are coming there tomorrow

8. We are not coming

9. They are not playing

10. I am not reading

11. Is she studying?

12. Is she learning music?

13. Is she playing cricket?

14. They were coming

15. I was sleeping

16. We were bathing

17. He was not waiting

18. He was not expecting us

19. Were they singing?

20. Was she cooking food?

( തുടരും )

Share: