ഡെപ്യൂട്ടി ഡയറക്ടർ : ഡെപ്യൂട്ടേഷൻ നിയമനം

Share:

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 – 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷ- ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ 2022 ഒക്ടോബർ 31നകം ലഭിക്കണം.

ഇ-മെയിൽ: culturedirectoratec@gmail.com.

Share: