ഡി.റ്റി.പി ഓപ്പറേറ്റർ

283
0
Share:

തിരുവനന്തപുരം: അച്ചടി വകുപ്പിലെ ഗവൺമെൻറ് സെൻട്രൽ പ്രസ്സിൽ രണ്ട് മാസത്തേക്ക് പരിചയ സമ്പന്നരായ ഡി.റ്റി.പി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) മുമ്പാകെ ഹാജരാകണം.

യോഗ്യത: എസ്.എസ്.എൽ.സിയോ തത്തുല്യമോ വിജയിച്ചിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രന്റിംഗ് ടെക്‌നോളജി ഡിപ്ലോമ വേണം. കെ.ജി.ടി.ഇ/എം.ജി.ടി.ഇ വിജയമോ പ്രിന്റിംഗ് ടെക്‌നോളജി വി.എച്ച്.എസ്.ഇയോ തത്തുല്യമോ പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ടി.പി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.റ്റി.പി/വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് നേടിയവരെയും പരിഗണിക്കും.

Share: