വനിതാ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലുള്ള തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലേക്ക് വനിതാ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ നിയമനം. പരിശീലന മികവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കോളെജിലെ സി.ഇ.സി ഓഫീസില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495516223