പീരുമേട് എം ആര്‍ എസില്‍ ഡ്രോയിങ് ടീച്ചര്‍

Share:

ഇടുക്കി:   പട്ടികജാതി വികസന വകുപ്പിൻറെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അധ്യായന വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം (തമിഴ് മീഡിയം) സ്പെഷ്യല്‍ ടീച്ചറെ (ഡ്രോയിംഗ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഈ തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കെ.ജി.റ്റി ഇ / എം.ജി.റ്റി.ഇ സര്‍ട്ടിഫിക്കറ്റ്/ ഡ്രോയിങ്, പെയ്ന്റിങ്, അപ്ലൈഡ് ആര്‍ട്ട്‌സ് എന്നിവയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ / ഇതിലേതെങ്കിലും വിഷയത്തില്‍ കേരള സര്‍വ്വകലാശാലയുടെ ബി.എഫ്.എ ബിരുദം/കൊമേഴ്‌സ്യല്‍ ആര്‍ട്ടിലോ ഫൈന്‍ ആര്‍ട്ടിലോ ഉള്ള സര്‍ക്കാരിൻറെയോ സാങ്കേതിക വിദ്യഭ്യാസ വകുപ്പിൻറെയോ സര്‍ട്ടിഫിക്കറ്റോ / നാഷണല്‍ ഡിപ്ലോമയോ ഉണ്ടാകണം. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ് ) വിജയിച്ചിരിക്കണം.

എസ്.സി അല്ലെങ്കില്‍ എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിന്‍ :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയില്‍ ഐഡിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും.

നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലൈ 8 ന് വൈകിട്ട് 5 മണി വരെ മാത്രമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 296 297.

Share: