ഡോ . എ പി ജെ അബ്ദുൽകലാം ഇൻസ്പിറേഷൻ അവാർഡ് രാജൻ പി. തൊടിയൂരിന്


ദക്ഷിണേന്ത്യയിലെ ആദ്യ തൊഴിൽ- വിദ്യാഭ്യാസ പ്രസിദ്ധീകരണം( കരിയർ മാഗസിൻ-1984 ) , ആദ്യ ക്യാമ്പസ് സിനിമ ( ദി ഗ്യാപ് -1976 ) , ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ( റ്റെഡ് .കോം-2002 ) , ആദ്യ ഇ-കൊമേഴ്‌സ് പ്ലാറ്റഫോം ( കാബൂളിവാല.
കോം- 2012 ) , യു എ ഇ യിലെ ആദ്യ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം ( കരിയർ മാഗസിൻ – 2007 ) , ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( എക്സ് വിഷൻ ടി വി – 2008 ) ഇന്ത്യയിലെ ആദ്യ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ തുടങ്ങിയവക്ക് രൂപകൽപ്പന നൽകുകയും വിജയകരമായി നടപ്പാക്കുകയും മികച്ച ജോലി ലഭിക്കുന്നതിന് അനേകായിരങ്ങളെ ഇന്ത്യക്കകത്തും പുറത്തും പ്രാപ്തരാക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് രാജൻ പി. തൊടിയൂരിനെ തെരഞ്ഞെടുത്തതെന്ന് ടോപ്‌നോഷ് ഫൗണ്ടേഷൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഒരു തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം ( കരിയർ മാഗസിൻ ) നാല് രാജ്യങ്ങളിൽ നിന്ന് ( യു എ ഇ , ലെബനൻ , റഷ്യ, ജർമ്മനി ) പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും രാജൻ പി തൊടിയൂരിൻറെ സാമൂഹിക ഉത്തരവാദിത്വ മികവായി ടോപ്‌നോഷ് ഫൗണ്ടേഷൻ വിലയിരുത്തി.