ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്

Share:

തൃശ്ശൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റിമെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ്സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ളവര്‍ നവംബര്‍ 3 ന് (വെള്ളിയാഴ്ച) വൈകീട്ട് 5 നകം എംബിബിഎസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം.

നവംബര്‍ 4 ന് (ശനിയാഴ്ച) രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇൻറ്ര്‍വ്യൂ നടക്കും.

Share: