ഡോക്ടര്‍,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ആലപ്പുഴ : ജില്ലയില്‍ വികലാംഗര്‍ക്കുള്ള യൂണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണം ചെയ്യുന്നതിനുള്ള വിവര ക്രോഡീകരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ രണ്ടുമാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
ഡോക്ടര്‍,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലേക്ക് രണ്ട് വീതം ഒഴിവുകളാണുള്ളത്.
ഡോക്ടര്‍ക്ക് എം.ബി.ബി.എസ് രജിസ്‌ട്രേഷനും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടാകണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡി.സി.എയും ഡാറ്റാ എന്‍ട്രി പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
യോഗ്യതയുള്ള അപേക്ഷകര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ഫെബ്രുവരി 3, തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാമെഡിക്കല്‍ ആഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.