ഡോക്ടർ ഒഴിവ്

തിരുഃ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 20നു രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. എം.ബി.ബി.എസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 19വരെ അപേക്ഷ സ്വീകരിക്കും.
നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 20ന് രാവിലെ 10 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.