സൗദിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവ്
സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.
ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയില്‍ യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് rmt5.norka@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയയ്ക്കാം.
അവസാന തീയതി ജൂലൈ 30.
വെബ്സൈറ്റ് www.norkaroots.net
ഫോണ്‍ 0471 233 33 39, 1800 425 3939