ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം

കാക്കനാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കീഴ്മാട് അന്ധവിദ്യാലയത്തിന്റെ സഹകരണത്തോടെ ജൂണില്‍ 25 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ കാക്കനാട് സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ കീഴ്മാട് അന്ധവിദ്യാലയത്തിലോ മെയ് 31നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2421633, 2623412.