ഡയാലിസിസ് ടെക്നീഷന്‍
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് ടെക്നീഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു സയന്‍സ്. ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് (ഡിഡിടി) ഡയാലിസിസ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ, ബി.എസ്.സി ഡയാലിസിസ് ടെക്നീഷ്യൻ.
പ്രായപരിധി 20-36.
താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 27 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.