ദേവസ്വം ബോർഡുകളിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ
ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
നിശ്‌ചതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളാണ് അപേക്ഷിക്കേണ്ടത്.
കാറ്റഗറി നമ്പർ 22/2020 : ഫിസിഷ്യൻ(ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) ഒരൊഴിവ്.
കാറ്റഗറി നമ്പർ 23/2020: എൽഡി ക്ലർക്(ഗുരുവായൂർ ദേവസ്വം) 20 ഒഴിവ്.
കാറ്റഗറി നമ്പർ 24/2020: ഇലത്താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
കാറ്റഗറി നമ്പർ 25/2020: തകിൽ പ്ലെയർ 1,
കാറ്റഗറി നമ്പർ 26/2020: താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം),
കാറ്റഗറി നമ്പർ 27/2020: ടീച്ചർ(ചെണ്ട) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
കാറ്റഗറി നമ്പർ 28/2020: ടീച്ചർ(കൊമ്പ്) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
കാറ്റഗറി നമ്പർ 29/2020: ടീച്ചർ(കുറുംകുഴൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
കാറ്റഗറി നമ്പർ 30/2020: ടീച്ചർ(തകിൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
കാറ്റഗറി നമ്പർ 31/2020: ലൈവ് സ്‌റ്റോക്ക് ഇൻസ്‌പക്ടർ ഗ്രേഡ് രണ്ട് (ഗുരുവായൂർ ദേവസ്വം) 2 ഒഴിവ്.
കാറ്റഗറി നമ്പർ 32/2020: സിസ്‌റ്റം മാനേജർ(കൊച്ചിൻ ദേവസ്വം ബോർഡ്) ഒരൊഴിവ്.
പട്ടിക ജാതി, പട്ടിക വർഗ, മറ്റുപിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക എൻസിഎ വിജ്ഞാപനമായി
കാറ്റഗറി നമ്പർ 33/2020: പാർട്‌ടൈം ശാന്തി(തിരുവിതാംകൂർ ദേവസ്വം ബോർഡ്, പട്ടികജാതിക്കാരിൽനിന്ന് മാത്രം) 14 ഒഴിവ്.,
കാറ്റഗറി നമ്പർ 34/2020: പാർട്‌ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്, പട്ടികവർഗക്കാരിൽനിന്ന് മാത്രം) 4 ഒഴിവ്.
കാറ്റഗറി നമ്പർ 35/2020: പാർട്‌ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്, മറ്റുപിന്നോക്കവിഭാഗക്കാരിൽനിന്ന് മാത്രം) 2 ഒഴിവ്. ശാന്തി ജോലിയിലുള്ള പരിചയം തെളിയിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ലഭിച്ച സർടിഫിക്കറ്റ് ഹാജരാക്കണം.
കാറ്റഗറി നമ്പർ 36/2020: രണ്ടാം ആനശേവുകം(തിരുവിതാംകൂർ ദേവസ്വം ബോർഡ്–-മറ്റു പിന്നോക്ക വിഭാഗക്കാരിൽനിന്നുമാത്രം) ഒഴിവ് 01
കാറ്റഗറി നമ്പർ 37/2020: എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 04, (മലബാർ ദേവസ്വംബോർഡിലെ ക്ഷേത്ര ജീവനക്കാരിൽനിന്നും തസ്‌തിക മാറ്റം വഴി) 9 ഒഴിവുണ്ട്.
യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയവസംബന്ധിച്ചും അപേക്ഷിക്കേണ്ട വിധം സംബന്ധിച്ചും വിശദവിവരത്തിന് www.kdrb.kerala.gov.in
അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.04.2020