ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഒഴിവ്

Share:

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( പി.ആന്റ് എ) സ്ഥിരം ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 2017-ല്‍ 52 വയസ് കവിയരുത്. (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും). 46,400-85,000 രൂപയാണ് ശമ്പളം. ഒരു അംഗീകൃത സ്ഥാപനത്തില്‍/സര്‍വകലാശാലയില്‍ നിന്നും പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്റ് ലേബര്‍ വെല്‍ഫെയറില്‍ നേടിയ പി.ജി ഡിഗ്രിയാണ് യോഗ്യത. ലേബര്‍ലോ പ്രത്യേക വിഷയമായി എല്‍.എല്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന.
പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് തലത്തില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പ്രവൃത്തിപരിചയവും കുറഞ്ഞത് 500 തൊഴിലാളികളുള്ള ഏതെങ്കിലും പ്രമുഖ വ്യവസായ സ്ഥാപനത്തിലെ പേഴ്‌സണല്‍/എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജരായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
യോഗ്യതയും , പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12 നകം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കണം.

Share: