തൊഴില്‍ പരിശീലന കോഴ്‌സുകള്‍

Share:

കേന്ദ്രസര്‍ക്കാരിൻറെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിൻറെ ഭാഗമായി ഇടുക്കി, കട്ടപ്പന നഗസഭ പരിധിയില്‍ താമസിക്കു യുവതീ യുവാക്കള്‍ക്ക് ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡയറ്റ് അസിസ്റ്റന്റ്, സി.എന്‍.സി ഓപറേറ്റര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സര്‍വേയര്‍, മെഡിക്കല്‍ ലബോറ’റി ടെക്‌നീഷ്യന്‍, കുക്ക്, മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, ഓട്ടോ മൊബൈല്‍ സര്‍വ്വീസിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി റസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന മൂന്ന് മുതല്‍ ഒന്‍പത് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനവും തുടര്‍പഠനവും തികച്ചും സൗജന്യമാണ്. അപേക്ഷകര്‍ 18നും 35നും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത കുടുബങ്ങളിലെ അംഗങ്ങളുമായിരിക്കണം.
എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി വരെയാണ് വിവിധ കോഴ്‌സുകളുടെ യോഗ്യത .കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയിലെ എന്‍.യു.എല്‍.എം വിഭാഗവുമായോ കുടുംബശ്രീ സി.ഡി.എസുമായോ ബന്ധപ്പെടണം.
ഫോൺ: 8547016272, 9747772947.

Share: