ഡെപ്യൂട്ടേഷന്‍ ഒഴിവ്

Share:

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ കാര്യാലയത്തില്‍ ഡ്രൈവര്‍/ഓഫീസ് അറ്റന്‍ഡന്റ്-കം-ഡ്രൈവര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഫോറം 144 കെ.എസ്.ആര്‍ പാര്‍ട്ട്-1, മേലധികാരികളില്‍ നിന്നും ലഭിക്കുന്ന നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ സെക്രട്ടറി, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍, ശ്രീമൂലം ബില്‍ഡിംഗ്‌സ്, കോടതിസമുച്ചയം, വഞ്ചിയൂര്‍, തിരുവനന്തപുരം – 695 035 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ട്രൈബ്യൂണല്‍ ഓഫീസില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കണം.

Share: