അന്യത്രസേവന വ്യവസ്ഥയിൽ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ ഒഴിവുള്ള ഓരോ ക്ലാർക്ക് തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്കെയിൽ: 26,500 – 60,700 രൂപ). മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്- II റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷ, മേയ് 30നു മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി.നമ്പർ.28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ: 0471-2464240.