ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആൻറ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇൻറര്‍വ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിന്‍സിപ്പലിൻറെ ഓഫീസില്‍ നടത്തും.
മാസ ശമ്പളം : 21,175 രൂപ
യോഗ്യത: അംഗികൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ.
പ്രായം: 35 വയസ്സിനു താഴെ.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻറര്‍വ്യൂവിനു ഹാജരാകണം.